കെവിന്‍ വധക്കേസ് പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും പിഴയും വിധിച്ചു

17 second read

കോട്ടയം: ദുരഭിമാനക്കൊലപാതകമെന്ന് കോടതി കണ്ടെത്തിയ കെവിന്‍ വധക്കേസിലെ പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവും പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രന്റേതാണ് ചരിത്രവിധി. പത്ത് പ്രതികളും വധശിക്ഷയ്ക്ക് അര്‍ഹരാണെങ്കിലും പ്രായവും പശ്ചാത്തലവും പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ പത്തനാപുരം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ഷാനു ചാക്കോ (27), രണ്ടാം പ്രതി ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന്‍ (ചിന്നു, 24), മൂന്നാം പ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാന്‍ ഇസ്മയില്‍ (21), നാലാംപ്രതി പുനലൂര്‍ ഇടമണ്‍ റിയാസ് മന്‍സിലില്‍ റിയാസ് ഇബ്രാഹിംകുട്ടി (27), ആറാം പ്രതി പുനലൂര്‍ താഴക്കടവാതില്‍ക്കല്‍ അശോക ഭവനില്‍ മനു മുരളീധരന്‍ (27), ഏഴാം പ്രതി പുനലൂര്‍ ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി പുനലൂര്‍ ചാലക്കോട് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒമ്പതാം പ്രതി പത്തനാപുരം കടശേരി ടിറ്റു ഭവനില്‍ ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി പുനലൂര്‍ മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സിലില്‍ ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്ത്രണ്ടാം പ്രതി പുനലൂര്‍ വാളക്കോട് ഈട്ടിവിള ഷാനു ഷാജഹാന്‍ (25) എന്നിവരെയാണ് ശിക്ഷിച്ചത്.

എല്ലാ പ്രതികള്‍ക്കും കൊലക്കുറ്റത്തിന് ( 302-ാം വകുപ്പ് ) ജീവപര്യന്തം തടവും 25,000 രൂപ പിഴയും പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശലിന് (364 എ) ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി ഷാനു ചാക്കോ, ഇഷാന്‍ എന്നിവര്‍ 40,000 രൂപ വീതവും നിയാസ്മോന്‍ 55,000 രൂപയും ബാക്കിയുള്ളവര്‍ 45,000 രൂപ വീതവും പിഴ അടയ്ക്കണം. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ഒന്നാം സാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിനും ബാക്കി തുക നീനുവിനും കെവിന്റെ അച്ഛന്‍ ജോസഫിനും തുല്യമായി വീതിച്ചും നല്‍കണം. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന മൂന്നു കാറുകള്‍ കണ്ടുകെട്ടി തുക ഈടാക്കണം. വിചാരണക്കാലയളവിലെ ജയില്‍വാസം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …