പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഒരു സെല്‍ഫി

16 second read

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ക്ഷേത്രമുഖ്യന്‍ ജഗദീഷ് ശര്‍മയുടെ ചെറുമകള്‍ പായല്‍ ശര്‍മ. തത്തായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോദി എത്തിയപ്പോഴായിരുന്നു സംഭവം.

ക്ഷേത്ര ഹാളിനു സമീപം ആളുകളെ അഭിസംബോധന ചെയ്ത ശേഷം നടന്നു നീങ്ങിയ മോദിയുടെ സമീപത്തേക്ക് ക്ഷേത്രഭാരവാഹി സുശീലിന്റെ സഹോദരഭാര്യ ലക്ഷ്മി ഓടിയെത്തിയിരുന്നു. മോദിയുടെ ചിത്രങ്ങള്‍ പ്രിന്റു ചെയ്ത സാരിയുടുത്താണ് ലക്ഷ്മി ചെന്നത്. ഈ സമയം പായലും മോദിയുടെ അടുത്തേക്കു ചെന്ന് സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ട് മോദി സമ്മതിച്ചതോടെ പായലും ലക്ഷ്മിയും ചേര്‍ന്നു അദ്ദേഹവുമായി സെല്‍ഫിയെടുക്കുകയായിരുന്നു.

ആഹ്ലാദം എങ്ങനെ പറയണമെന്ന് അറിയില്ലെന്നാണ് ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ പായല്‍ മനോരമയോടു പറഞ്ഞത്. തലേന്നു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് ഒരുക്കങ്ങള്‍ നടത്തിയപ്പോഴും ഇങ്ങനെയൊരു ഭാഗ്യം കിട്ടുമെന്ന് വിചാരിച്ചില്ലെന്ന് പായല്‍ പറഞ്ഞു. മോദിയുമൊത്ത് സെല്‍ഫിയെടുത്തതോടെ പായലിനു അഭിനന്ദന പ്രവാഹമായി. ശിശുപാലിന്റെയും മാംഗിദേവിയുടെയും മകളായ പായലും അങ്ങനെ താരമായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…