കള്ളന്റെ ജീവിതകഥ മോഷ്ടിച്ച ‘കള്ളന്‍മാര്‍ക്കെതിരെ’ നിയമനടപടിക്കൊരുങ്ങി ജനകീയ കള്ളന്‍ ബണ്ടി ചോര്‍:UTV മോഷന്‍ പിക്ച്ചേഴ്സിനെതിരെയും, ഹാപ്പി & റൂബീസ് സിനിമാസിനെതിരെയും കേസ് നല്‍കി ബണ്ടി :അഭിഭാഷകനായ ശ്രീഗണേഷ് അടൂര്‍ ബണ്ടി ചോറിനു വേണ്ടി നിയമ പോരാട്ടം നടത്തും

24 second read

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:തന്റെ ജീവിതം വിറ്റ് കോടികള്‍ നേടിയവര്‍ക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങുകയാണ് ജനകീയനായ കള്ളന്‍ ബണ്ടി ചോര്‍.ബണ്ടി ചോര്‍ തന്റെ അഭിഭാഷകന്‍ അഡ്വ ശ്രീഗണേശ് അടൂര്‍ മുഘേന യാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ ജീവിതം പ്രമേയമാക്കി രാജ്യത്തെ ഏറ്റവും പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായUTV Motion Pictures നിര്‍മിച്ച ‘Oye lucky! lucky oye!’ തീയറ്ററുകളില്‍ വന്‍ ഓളം സൃഷ്ട്ടിച്ച പടം ആണ്. മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രം ഏറ്റുവാങ്ങി.


രാജ്യത്ത് എറ്റവും കൂടുതല്‍ ആരാധകരുള്ള കള്ളനാണ് ബണ്ടി ചോര്‍… ഇദ്ദേഹത്തെ ഹൈടെക് കള്ളന്‍ എന്ന് അറിയപ്പെടുന്നു.
സിനിമയുടെ നിര്‍മാണ സമയത്തിന് മുന്നോടിയായി ഈ ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും മറ്റും ബണ്ടി ചോറിനെ തീഹാര്‍ ജയിലില്‍ വന്നു കാണുകയും തന്റെ ജീവിത കഥ പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. സിനിമ ചിത്രീകരണം കഴിഞ്ഞു പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റോയല്‍റ്റി ആയി രണ്ട് കോടി രൂപ നല്കാമെന്നയിരുന്നു കരാര്‍. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ഠിചെങ്ങിലും ബണ്ടി ചോറിനെ അവര്‍ മറന്നു.


. പിന്നീട് സല്‍മാന്‍ ഖാന്‍ നടത്തുന്ന ബിഗ്ബോസ് ഷോയില്‍ ബണ്ടി യെ പങ്കെടുപ്പിച്ചു. ഈ സമയവും തരാനുള്ള പണത്തെ പറ്റി ചോദിച്ചെങ്കിലും അവര്‍ ചെവികൊണ്ടില്ല. പിന്നീട് ഒരു കവര്‍ച്ചയുമായി ബന്ധപെട്ടു കേരളത്തില്‍ വെച്ച് ബണ്ടി ശിക്ഷിക്കപ്പെട്ടു. തന്റെ അഭിഭാഷകന്‍ അഡ്വ. ശ്രീഗണേഷ് അടൂര്‍ മുഘേന നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് ബണ്ടി ചോര്‍.
ബണ്ടിയുടെ അഭിഭാഷകനായ അഡ്വ.ശ്രീ ഗണേഷ് അടൂരിനെതിരെയും ഭീഷണി ഉയര്‍ത്തി കാളുകള്‍ വന്നുകൊണ്ടിരിക്കുന്നു. കേസില്‍ നിന്ന് പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം.
മലയാളത്തിലും ബണ്ടി ചോര്‍ എന്ന സിനിമ നിര്‍മിക്കുക ഉണ്ടായി.Happy and Ruby cinemas ആണ് ഈ സിനിമ നിര്‍മ്മിച്ചത്. ബണ്ടി യുടെ അതേ രൂപസാദൃശ്യമുള്ള ഒരാളാണ് ഈ സിനിമയുടെ നായകനാവുന്നത് അവര്‍ക്കെതിരെയും നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ബണ്ടി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…