പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ വീണ്ടും വയനാട്ടില്‍

16 second read

വയനാട്: പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനായി എംപി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍.തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാകും രാഹുല്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പടെയുള്ള പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി എത്തിയിരുന്നു.

മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു.

ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…