ജമ്മു കാശ്മീരില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Editor

അബുദാബി: ജമ്മു കാശ്മീരില്‍ വികനസത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ജമ്മുകശ്മീരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും വ്യാവസായികാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറാണെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യവസായികളുടെ സമ്മേളനത്തിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ നൂറു കശ്മീരികള്‍ക്കു ജോലി നല്‍കുമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി യുസഫലിയുടെ പേരെടുത്താണ് അഭിനന്ദിച്ചത്. യു.എ.ഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ ധനവിനിമയത്തിനായി അവതരിപ്പിച്ച റുപേ കാര്‍ഡ്, ലുലു ഗൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നു എം.എ.യൂസഫലി അറിയിച്ചു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി

ചെറുപ്പക്കാരെ ഞെട്ടിച്ച് സ്‌കൈ ഡൈവിങ് നടത്തിയ ഇന്ത്യന്‍ വയോധികന് നായകപരിവേഷം

Related posts
Your comment?
Leave a Reply