ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാന്‍

Editor

ഇസ്ലാമാബാദ്: ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പലതവണ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നു പാക്കിസ്ഥാന്‍ അറിയിച്ചതാണ്. എന്നാല്‍ ഇന്ത്യ അംഗീകരിച്ചില്ല. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം മതി ചര്‍ച്ച എന്ന വാദമാണ് അവര്‍ ഉന്നയിച്ചതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘അവരോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. എന്റെ ഭാഗത്തു നിന്നു വേണ്ടതെല്ലാം ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, സമാധാനത്തിനും ചര്‍ച്ചയ്ക്കുമായി നടത്തിയ എല്ലാ പ്രസ്താവനകളും, അവര്‍ വെറും പ്രീണിപ്പെടുത്തലായി എടുത്തെന്നു കരുതുന്നു. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഭിന്നത നിലനില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്.’ – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അയല്‍ക്കാര്‍ ഉപേക്ഷിച്ചു പോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തു: എഴുപത്തൊമ്പതുകാരിക്ക് ജയില്‍ശിക്ഷ

ബാല്‍ക്കണിയില്‍ നിന്ന് യോഗ: 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍

Related posts
Your comment?
Leave a Reply