താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി

Editor

ദുബായ്: താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നു ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. സഹായിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും തുഷാര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് ദുരുപദിഷ്ടമെന്നും രാഷ്ട്രീയ പകപോക്കലെന്നും സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. തുഷാറിനെ ഗള്‍ഫില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യ്പ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു പിള്ള ആരോപിച്ചു. തുഷാര്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ സ്ഥാപിത താല്‍പര്യക്കാര്‍ കുടുക്കിയതാണെന്നും പ്രഥമദൃഷ്ട്യാ തെളിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിദിന യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനം നാളെ ആരംഭിക്കും

ജമ്മു കാശ്മീരില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Related posts
Your comment?
Leave a Reply