കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല : കെവിന്‍ വധക്കേസ്

17 second read

കോട്ടയം: കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണെന്ന കൃത്യമായ നിരീക്ഷണത്തോടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 10 പ്രതികള്‍ കുറ്റക്കാരാണെന്നു വിധി പ്രസ്താവിച്ചത്. ഇതോടെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് ആയി ഇതു മാറി. നീനുവിന്റെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ദുരഭിമാനക്കൊലയെന്ന നിഗമനത്തിലേക്കു കോടതി എത്തിയത്. കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെ 448-ാം ദിവസമാണു വിധി. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.

ഓഗസ്റ്റ് 14ന് കേസില്‍ വിധി പറയുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ജില്ലാ സെഷന്‍സ് കോടതി വിധി പ്രഖ്യാപനം 22 ലേക്കു മാറ്റുകയായിരുന്നു. വംശീയ ഉച്ചനീചത്വമാണു കെവിന്റെ മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കെവിന്റെ ജാതിയെപ്പറ്റി പ്രതികള്‍ മോശമായി പരാമര്‍ശിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…