സൗദിയില്‍ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അല്‍ ഷഹ്രി

Editor

റിയാദ് :സൗദിയില്‍ പൊതുവിദ്യാഭ്യാസ വക്താവായി ആദ്യ വനിത ഇബ്തിഷാം അല്‍ ഷഹ്രി. വിദ്യാഭാസ മന്ത്രി ഡോ. ഹമദ് അല്‍ ഷെയ്ഖ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാലയങ്ങളുടെ മേല്‍നോട്ട ചുമതലയിലായിരുന്ന ഷഹ്രി ഇനി പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ദശലക്ഷം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തം കൂടി വഹിക്കും.
ജീവനക്കാരുമായും സമൂഹവുമായും മാധ്യമങ്ങളുമായും ആശയവിനിമയവും സമ്പര്‍ക്കവും വര്‍ധിപ്പിക്കുന്നതിന് ഈ തസ്തിക ഉപകരിക്കുമെന്ന് അവര്‍ പറഞ്ഞു. 17 വര്‍ഷമായി അധ്യാപന രംഗത്തുണ്ട് ഇബ്തിഷാം അല്‍ ഷഹ്രി. അമേരിക്കയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നിരവധി രാജ്യാന്തര സമ്മേളനങ്ങളിലും ഫോറങ്ങളിലും പങ്കെടുത്ത അനുഭവവും പുതിയ തസ്തികയ്ക്ക് മുതല്‍കൂട്ടാകും .

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

30 ലേറെ സ്വദേശി തൊഴിലാളികളെ പിരിച്ചു വിടാന്‍ ശ്രമം :വിദേശിക്കു ഫൈനല്‍ എക്‌സിറ്റ് നല്‍കി

മലയാളി നഴ്‌സുമാരുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

Related posts
Your comment?
Leave a Reply