ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

Editor

ദുബായ്: ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുഷാറിന് ജാമ്യം ലഭിച്ചത്. ആവശ്യമായ ജാമ്യത്തുക കെട്ടിവച്ചാണ് തുഷാര്‍ ജയില്‍ മോചിതനായത്. വ്യാഴാഴ്ച ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ട സാഹചര്യം വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തിയത്.

തുഷാര്‍ വെള്ളാപ്പള്ളി പത്തുവര്‍ഷം മുമ്പ് നിര്‍ത്തിപ്പോയ ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരിലുള്ള ചെക്കാണു പ്രശ്‌നമായത്. കമ്പനിയുടെ ഉപകരാര്‍ നല്‍കിയിരുന്നത് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് കമ്പനി നിര്‍ത്തിയപ്പോള്‍ നാസില്‍ അബ്ദുല്ലയ്ക്കു നല്‍കാനുണ്ടായ പണത്തിനാണ് ചെക്ക് നല്‍കിയത്. പത്തു ദശലക്ഷം ദിര്‍ഹം (19 കോടി രൂപ) നല്‍കാനുണ്ടായിരുന്നെന്നാണ് നാസില്‍ അബ്ദുല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നാട്ടിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്വാധീനം മൂലം അവിടെ നടപടികള്‍ക്ക് കഴിയില്ലെന്ന് കണ്ടാണ് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാം എന്ന നിലയില്‍ ദുബായിലേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം അജ്മാന്‍ പൊലീസില്‍ കേസ് നല്‍കുകയുമായിരുന്നു. അജ്മാനിലെ ഹോട്ടലില്‍ ചൊവ്വ വൈകിട്ടാണ് അറസ്റ്റ് നടന്നത്.

അതേസമയം, ഇത്രയധികം പണം നല്‍കാനില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തന്നെയുമല്ല പത്തുവര്‍ഷം മുന്‍പു നിര്‍ത്തിപ്പോയ ബോയിങ് കമ്പനിയുടെ പേരിലാണ് ചെക്ക് നല്‍കിയത് എന്നതിനാല്‍ കേസിന് ദുര്‍ബലമായ അടിത്തറയാണുള്ളത്. കൂടാതെ ചെക്ക് നല്‍കിയ സമയത്ത് തുഷാര്‍ ദുബായില്‍ ഇല്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുഷാറിന്റെ കമ്പനിയില്‍ മുമ്പ് ഉണ്ടായിരുന്ന വിശ്വസ്തനാണ് ബ്ലാങ്ക് ചെക്ക് തൃശൂര്‍ സ്വദേിക്കു നല്‍കിയതെന്നാണ് അറിയുന്നത്. നാട്ടില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന പ്രകാരമാണ് എം.എ. യൂസഫലി ഇടപെട്ട് ഇരുവിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ :10 മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് സംബന്ധിച്ച തര്‍ക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിദിന യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനം നാളെ ആരംഭിക്കും

Related posts
Your comment?
Leave a Reply