നിലയ്ക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി തൂങ്ങി മരിച്ച നിലയില്‍

16 second read

അടൂര്‍: നിലയ്ക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പൊലീസുകാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്.

ഇന്നലെ നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ വീട്ടിലെത്തിയതാണ് ഹണി.ക്ഷീണം കാരണം ഉറങ്ങാന്‍ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴു മണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതാണ്.
എട്ടരയോടെ മാതാവ് ചെന്നു നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറു മാസം മുമ്പായിരുന്നു വിവാഹം. മരണകാരണം അറിവായിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…