ഹിമാചലില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍

16 second read

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരെയും സംഘത്തെയും തിരിച്ചുകൊണ്ടുവരാനായി ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും സിനിമാസംഘം കുടുങ്ങിയ സ്ഥലത്ത് നിന്നും ഏതാണ്ട് 22 കിലോമീറ്റര്‍ അകലെയുള്ള കോക്സറില്‍ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഇവരെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

സിനിമാസംഘം സുരക്ഷിതരാണെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണറും വഴിയിലെ തടസങ്ങള്‍ നീക്കിയതായി ജില്ലാ ഭരണകൂടവും അറിയിച്ചു.അതേസമയം തങ്ങള്‍ സുരക്ഷിതരാണെന്നും സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമേ മടങ്ങുകയുള്ളൂ എന്നും മഞ്ജുവും സംഘവും ജില്ലാഭരണകൂടത്തെ അറിയിച്ചതായി വി. മുരളീധരന്‍ പറഞ്ഞു.

കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് നടി മഞ്ജുവും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന 30 അംഗ സംഘം കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഛത്രു എന്ന പ്രദേശത്ത് കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുണ്ടായിരുന്നത്. സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റ’മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്‍പാണ് ഇവര്‍ ഛത്രുവിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരന്‍ മധു വാര്യരെ വിളിച്ചു വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാറ്റ്‌ലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടാണ് അവിടെ ശക്തമായ മഴ തുടരുകയാണെന്ന് മഞ്ജു പറഞ്ഞത്. ഷിംലയില്‍ നിന്നു 330 കിലോമീറ്റര്‍ ദൂരെയാണ് ഹിമാലയന്‍ താഴ്വരയിലെ ക്യാമ്പിംഗ് സൈറ്റായ ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ്വര്‍ക്കോ ലഭ്യമല്ല. ഷൂട്ടിംഗ് സംഘം ടെന്റുകളിലാണ് താമസിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും മേഖലയില്‍ ആരംഭിച്ചത്.സിനിമാസംഘത്തിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഹിമാചല്‍ ഭരണകൂടം അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…