കെഎസ്ആര്‍ടിസിയുടെ വരുമാനം കുറഞ്ഞെന്ന പരാതിയെ തുടര്‍ന്ന് ശബരിമല നിലയ്ക്കലില്‍ വീണ്ടും ചെറിയ വാഹനങ്ങള്‍ തടയുന്നു

16 second read

ശബരിമല തീര്‍ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ വീണ്ടും പൊലീസിന്റെ നിയന്ത്രണം. ഇവ പമ്പയിലേക്ക് പോകാന്‍ അനുവദിക്കാതെ ഇന്നലെയും നിലയ്ക്കലില്‍ പൊലീസ്തടഞ്ഞു.തീര്‍ഥാടകരുടെ ചെറിയ വാഹനങ്ങള്‍ പമ്പ വരെ പോകാന്‍ പമ്പ വരെ പോകാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം എല്ലാ ചെറിയ വാഹനങ്ങളും നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് കടത്തി വിട്ടു.ഇതു കാരണം കെഎസ്ആര്‍ടിസിയുടെ വരുമാനം കുറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് വീണ്ടും തടയാന്‍ തുടങ്ങിയത്.തീര്‍ഥാടകരുടെ ചെറിയ വാഹനങ്ങള്‍ തടഞ്ഞ് നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറ്റി വിടുകയാണ്.

അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വേണം പമ്പയിലേക്ക് പോകാന്‍. കോടതി ഉത്തരവിനു വിരുദ്ധമായി വാഹനങ്ങള്‍ തടഞ്ഞിടുന്നത് ചോദ്യം ചെയ്ത് ബഹളം വെയ്ക്കുന്നവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു പാസ് വാങ്ങി പോകാന്‍ അനുവദിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇതറിയില്ല. അവര്‍ പൊലീസ് പറയുന്നത് കേള്‍ക്കുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…