പാര്‍ട്ടിഓഫീസിന് വേണ്ടിയെന്നു പറഞ്ഞ് സ്വന്തം വീടുപണിക്ക് പാറ ഇറക്കാന്‍ ശ്രമം: യു.ഡി.എഫിലെ ഘടകകക്ഷിയുടെ ജില്ലാ നേതാവ് വെട്ടില്‍: 10 ലോഡ് പാറ ചോദിച്ചു: വന്നാല്‍ കുറച്ചു പണം സംഭാവന നല്‍കാമെന്ന് പാറമട ഉടമ

Editor

അടൂര്‍ :പാര്‍ട്ടി ഓഫീസ് പണിയാനെന്ന പേരില്‍ സ്വന്തം വീട് നിര്‍മാണത്തിന് സൗജന്യമായി കരിങ്കല്ല് ഇറക്കാന്‍ ശ്രമിച്ച യു.ഡി.എഫിലെ ഘടകകക്ഷിയുടെ ജില്ലാ നേതാവ് വെട്ടില്‍. അടൂര്‍ താലൂക്കില്‍ നിന്നുള്ള നേതാവാണ് സംഗതി പുറത്തായതോടെ വെട്ടിലായിരിക്കുന്നത്. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം സ്വന്തമായി പണിയാന്‍ പോകുന്ന വീടിന് വേണ്ടിയാണ് കന്നിമലയില്‍ അടക്കം നിരവധി ക്വാറികളുള്ളയാളോട് 10 ലോഡ് പാറ ചോദിച്ചത്.

ഇദ്ദേഹത്തിന്റെ മാനേജരെ വിളിച്ചാണ് പാര്‍ട്ടി ഓഫീസ് പണിയാന്‍ പാറ ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില്‍ പാറ ഇറക്കാന്‍ കഴിയില്ലെന്നും വേണ്ടി വന്നാല്‍ കുറച്ചു പണം സംഭാവന നല്‍കാമെന്നും അറിയിച്ചു.

പണം വേണ്ട പാറ മതിയെന്ന നിലപാടില്‍ നേതാവ് ഉറച്ചു നിന്നു. ഇതോടെ മാനേജര്‍ ക്വാറി മുതലാളിയെ വിവരം ധരിപ്പിച്ചു. ഇദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളോട് ചോദിച്ചപ്പോഴാണ് പാര്‍ട്ടി ഓഫീസ് പണിയാന്‍ തീരുമാനം ഒന്നുമില്ലെന്ന് വ്യക്തമായത്.
ഇതിനിടെ പിരിവിന്റെ കഥ നാട്ടില്‍ പാട്ടായിരുന്നു. ഇതോടെ അങ്കലാപ്പിലായ നേതാവ് പാറമട ഉടമയെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിച്ചു. ഉടമ ക്ഷമിച്ചതോടെ നേതാവ് തല്‍ക്കാലം തലയൂരിയിരിക്കുകയാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പാതിരാകറക്കത്തില്‍ ‘പ്പെട്ട’ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസ്: ബഷീറിന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല: അപകടത്തിന് ഒരു മണിക്കൂര്‍ ശേഷം ആരോ ഉപയോഗിച്ചു, വന്‍ ദുരൂഹത

കെഎസ്ആര്‍ടിസിയുടെ വരുമാനം കുറഞ്ഞെന്ന പരാതിയെ തുടര്‍ന്ന് ശബരിമല നിലയ്ക്കലില്‍ വീണ്ടും ചെറിയ വാഹനങ്ങള്‍ തടയുന്നു

Related posts
Your comment?
Leave a Reply