കടമ്പനാട് പള്ളി അസിസ്റ്റന്റ് വികാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍: പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ പലരോടും കാണിച്ചുതരാമെന്ന് പറഞ്ഞു

Editor

കടമ്പനാട് : കടമ്പനാട് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടല്‍ പൈറ്റുകാല മനക്കരയില്‍ ഫാ.ഡേവിഡ് ജോയി (റോയി, 43) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മൃതദേഹം ചായലോട് സ്വകാര്യ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍. കഴിഞ്ഞ ആറ് മാസമായി കടമ്പനാട് സെന്റ്‌തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി ചുമതലവഹിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളി ചുമതലകളില്‍ നിന്ന് ഫാ. ഡേവിഡ് ജോയിയെ ഭദ്രാസനാധിപന്‍ ഇടപെട്ട് കുറച്ച് ദിവസത്തേക്ക് മാറ്റിനിര്‍ത്തിയതായി പറയുന്നു.

പള്ളി ചുമതലയുള്ള ചിലര്‍ ഭദ്രാസനാധിപന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ മാറ്റിനിര്‍ത്തലെന്ന് പറയുന്നു. അന്നു മുതല്‍ ഇദ്ദേഹം മാനസികസംഘര്‍ഷത്തിലായിരുന്നു. ഇന്നലെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കൂടലിലുള്ള വീട്ടിലെത്തിയപ്പോഴാണ് കാണപ്പെട്ടത്. പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ പലരോടും കാണിച്ചുതരാമെന്ന് പറഞ്ഞതായും പറയപ്പെടുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയുവാന്‍ സാധിക്കുകയുള്ളെന്നാണ് കൂടല്‍പോലീസ് പറയുന്നത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മസ്‌കത്തില്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച ജോണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്‌കത്തില്‍ നിര്യാതനായി

Related posts
Your comment?
Leave a Reply