ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി കണ്ടെത്താന്‍ 13 പേര്‍

16 second read

നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി കണ്ടെത്താന്‍ 13 പേര്‍. ഇതോടെ മരിച്ചവരുടെ എണ്ണം 46 ആയി. ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. അതിനിടെ സൈന്യം തിരച്ചില്‍ മതിയാക്കി മടങ്ങി.
മണ്ണിനടിയിലേക്ക് അയച്ച സിഗ്‌നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നു മനസിലാക്കുക. എന്നാല്‍ ചെളി നിറഞ്ഞ മണ്ണില്‍ ഭൂഗര്‍ഭ റഡാര്‍ ഫലപ്രദമാകുമോ എന്നു വ്യക്തമല്ല.

ഉരുള്‍പൊട്ടലില്‍ മരിച്ച സൈനികന്‍ വിഷ്ണുവിന് സഹപ്രവര്‍ത്തകരും ബന്ധുക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. അപകടം നടന്ന് 10 ദിവസമായ പശ്ചാത്തലത്തില്‍ തിരച്ചില്‍ മതിയാക്കി സൈന്യം മടങ്ങി. ദുരിത ബാധിതരെ പൂര്‍ണമായി പുനരാധിവസിപ്പിക്കുമെന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി ജി.സുധാകരന്‍ ഉറപ്പ് നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…