മസ്‌കത്തില്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച ജോണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

18 second read

മസ്‌കത്ത്:- ബക്രീദ് അവധി ദിനത്തില്‍ ഖുറിയാത്തിനടുത്തുള്ള വാദിയില്‍വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച കൊല്ലം കല്ലുംതാഴം പുത്തന്‍ പീടികയില്‍ ജോണ്‍ വര്‍ഗ്ഗീസിന്റെ മകന്‍ ജോണി യുടെ (25) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ ഒമാനിലെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി വൈകിട്ട് എംബാമിങ്ങ് കഴിഞ്ഞ് രാത്രിയിലുള്ള ഒമാന്‍ എയറില്‍ ഇന്ന് രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു. മൃതദേഹത്തെ കമ്പനി പ്രതിനിധികള്‍ അനുഗമിച്ചിരുന്നു. ഉച്ചയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്കും പൊതുദര്‍ശനത്തിനും ശേഷം 10.30 ഓടെ കൊല്ലം ബ്രദറന്‍ അസംബ്ലി ഹാളില്‍ (ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം) സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. 12 മണിക്ക് ശേഷം കപ്പലണ്ടി മുക്കിലുള്ള (എസ്.എന്‍ കോളജിന് സമീപം) ബ്രദറന്‍ അസംബ്ലി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. സഹോദരങ്ങള്‍- ജോജി, ജിജി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…