കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര നല്‍കി രാജ്യത്തിന്റെ ആദരം

16 second read

ന്യൂഡല്‍ഹി: ബാലാക്കോട്ട് തിരിച്ചടിക്ക് പിന്നാലെയുണ്ടായ ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ എഫ്.16 യുദ്ധവിമാനം വെടിവച്ചിട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര നല്‍കി രാജ്യത്തിന്റെ ആദരം.

യുദ്ധസമയത്ത് ധീരതയ്ക്ക് രാജ്യം നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന മെഡലാണ് വീരചക്ര. സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവ മെഡലും 2016 സെപ്തംറില്‍ അതിര്‍ത്തികടന്ന് മിന്നാലക്രമണം നടത്തിയ പാരസ്‌പെഷ്യല്‍ ഫോഴ്‌സസിലെ സന്ദീപ് സിംഗിന് മരണാനന്തരബഹുമതിയായി ശൗര്യ ചക്രയും നല്‍കി ആദരിക്കും. 2018ല്‍ കുപ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് സന്ദീപ് സിംഗ് വീരമൃത്യുവരിച്ചത്. ബാലാക്കോട്ട് ഓപ്പറേഷന്റെ ഭാഗമായി ഫൈറ്റര്‍ കണ്‍ട്രോളര്‍ എന്നനിലയിലുള്ള സേവനത്തിനാണ് മിന്റി അഗര്‍വാളിന് യുദ്ധസേവാമെഡല്‍. ബാലാകോട്ടില്‍ ജെയ്‌ഷേ മുഹമ്മദ് ക്യാമ്പ് തകര്‍ത്ത ഓപ്പറേഷന്‍ ടീമിലെ വിംഗ് കമാന്‍ഡര്‍ അമിത് രഞ്ജന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍മാരായ രാഹുല്‍ ബസോയ, പങ്കജ് അരവിന്ദ് ബുജഡെ, ബി.കെ.എന്‍ റെഡ്ഡി, ശശാങ്ക് സിംഗ് എന്നിവര്‍ക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡല്‍ ലഭിച്ചു. ഇതുള്‍പ്പെടെ 136 സേനാ, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ക്കാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ധീരതയ്ക്കുള്ള മെഡലുകള്‍ പ്രഖ്യാപിച്ചത്.

ബാലാക്കോട്ട് തിരിച്ചടിക്ക് തൊട്ടടുത്ത ദിവസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ആകാശ സംഘര്‍ഷത്തിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്റെ എഫ്. 16 തകര്‍ത്തത്. തുടര്‍ന്ന് അഭിനന്ദന്‍ പറത്തിയ മിഗ് 21 തകര്‍ന്ന് നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് വീണു. പാക് പിടിയിലായ അഭിനന്ദനെ മാര്‍ച്ച് ഒന്നിനാണ് മോചിപ്പിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ അഭിനന്ദന്‍ ചികിത്സകള്‍ക്കു ശേഷം വ്യോമസേനയിലെ ചുമതലകളിലേക്കു മടങ്ങിയെത്തിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ ആദരം. 2018 നവംബറില്‍ കുല്‍ഗാമില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സപ്പര്‍ പ്രകാശ് ജാദവ് , സി.ആര്‍.പി.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഹര്‍ഷപാല്‍ സിംഗ് എന്നിവര്‍ക്ക് കീര്‍ത്തിചക്ര സമ്മാനിക്കും. സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിലുള്ള 14 പേര്‍ക്ക് ശൗര്യചക്രയും 98 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും അഞ്ച് പേര്‍ക്ക് നാവികസേന മെഡലും ഏഴ് പേര്‍ക്ക് വായുസേന മെഡലും അഞ്ച് പേര്‍ക്ക് യുദ്ധസേവ മെഡലുമാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…