ഭ്രമണപഥത്തിലേക്കുള്ള വിജയകരമായ ഗതിമാറ്റത്തില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2

45 second read

ബെംഗളൂരു ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള വിജയകരമായ ഗതിമാറ്റത്തില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍(ടിഎല്‍ഐ) എന്ന ഈ പ്രക്രിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാണ് മുന്‍നിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയില്‍ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞര്‍ കടന്നത്. വിക്ഷേപണവേളയില്‍ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ – 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…