ആഗ്രഹിച്ചു വാങ്ങിയ സ്‌കൂട്ടര്‍ ആദി ഓടിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷം: എന്നിട്ടും അവന്‍ സ്‌കൂട്ടര്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു

16 second read

കണ്ണൂര്‍ ആഗ്രഹിച്ചു വാങ്ങിയ സ്‌കൂട്ടര്‍ ആദി ഓടിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷം. ആകെ ഓടിയത് ഏതാണ്ട് 3000 കിലോമീറ്റര്‍. എന്നിട്ടും അവന്‍ സ്‌കൂട്ടര്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. 69,000 രൂപയ്ക്കു വാങ്ങിയ സ്‌കൂട്ടര്‍ 40,000 രൂപയ്ക്ക് അയല്‍വാസിക്കു വില്‍ക്കുമ്പോള്‍ ആദിയുടെ മനസ്സില്‍ മഴക്കെടുതിയില്‍ പെട്ടവരുടെ മുഖങ്ങളായിരുന്നു.

കഴിഞ്ഞ പ്രളയകാലത്തു ചെയ്തപോലെ ആരെയും അറിയിക്കാതെ സഹായിക്കണമെന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ ഇക്കൊല്ലം ആരും ഒന്നും കൊടുക്കുന്നില്ലെന്ന പ്രചാരണം കേട്ടപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നുതോന്നി. അതുകൊണ്ടാണു സ്‌കൂട്ടര്‍ വിറ്റു തുക അയച്ച കാര്യം ഫെയ്‌സ്ബുക്കിലെ ആദി ബാലസുധ എന്ന തന്റെ പ്രൊഫൈല്‍ പേജില്‍ പോസ്റ്റ് ചെയ്തത്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന കിളിമരം കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും പോസ്റ്റ് എത്തിയതോടെ നിമിഷങ്ങള്‍ക്കകം സംഗതി വൈറലായി. സ്‌കൂട്ടര്‍ വില്‍ക്കേണ്ടിയിരുന്നില്ല എന്നു പറഞ്ഞ സുഹൃത്തുക്കളോട് ആദിക്ക് ഒന്നേ പറയാനുള്ളൂ. ‘കാറുണ്ട്.. സ്‌കൂട്ടര്‍ വിറ്റതു വലിയ കാര്യമല്ല.

ദുരിതാശ്വാസത്തിനു പലതരത്തില്‍ ഇടപെടുന്നുണ്ട് ആദി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയിരം രൂപയെങ്കിലും അയച്ച ശേഷം അതിന്റെ സ്‌ക്രീന്‍ഷോട്ടും ഫോട്ടോയും നല്‍കിയാല്‍ അവരുടെ ചിത്രം വരച്ചുകൊടുക്കും ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ഈ യുവാവ്.

കഴിഞ്ഞ പ്രളയകാലത്ത് 50,000 രൂപയിലേറെ ഇങ്ങനെ സമാഹരിച്ചു നല്‍കാന്‍ ആദിക്കു കഴിഞ്ഞിരുന്നു. മുഴുവനാളുകളുടെയും ചിത്രങ്ങള്‍ വരച്ചുകൊടുക്കാന്‍ സാധിച്ചില്ലെന്ന സങ്കടം ബാക്കിയാണ്. ഇത്തവണ ഞായറാഴ്ച വൈകിട്ട് ഇതുസംബന്ധിച്ച് ഇട്ട പോസ്റ്റിന് രാത്രിയോടെ 10 മറുപടികളെത്തി. ചുരുങ്ങിയത് 10,000 രൂപയെങ്കിലും ദുരിതാശ്വാസനിധിയില്‍ എത്തിയെന്ന് ഉറപ്പ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…