പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിലെന്ന് പ്രധാനമന്ത്രി

16 second read

ന്യൂഡല്‍ഹി: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ പിന്നീട് കഴിഞ്ഞത് ഹിമാലയത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.

മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു ഇന്നത്തെ തീം. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ തനിക്ക് വീടുപേക്ഷിക്കേണ്ടി വന്നു. സ്വന്തം ജീവിതം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നുള്ള ചിന്തയായിരുന്നു പിന്നീട്. ആത്മീയ ലോകം കാണാന്‍ ആഗ്രഹിച്ചതായും അദ്ദേഹം പരിപാടിയില്‍ വെളിപ്പെടുത്തി.

പ്രകൃതിയെ ഇഷ്ടപ്പെട്ടതോടെ ഹിമാലയത്തിലേക്ക് പോയി. ഹിമാലയത്തില്‍ താമസിച്ച് അവിടെയുള്ളവരുമായി അടുത്തിടപഴകിയ ശേഷം അവരില്‍ പലകാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു.എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല. നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…