എച്ച്.ഡി ടി.വി സൗജന്യം, സിനിമകള്‍ റിലീസ് ദിവസം വീട്ടിലെത്തും: ജിഗാ ഫൈബര്‍

16 second read

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനമായ ജിഗാ ഫൈബര്‍ പ്രഖാപിച്ചു. മുംബയില്‍ വച്ച് നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് റിലയന്‍സിന്റെ മേധാവി മുകേഷ് അംബാനി ഈ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം അഞ്ച് മുതലാണ് ഇന്ത്യയില്‍ ജിഗാ ഫൈബര്‍ സേവനം ആരംഭിക്കുക. മൂന്ന് വര്‍ഷം മുന്‍പ് വിപ്ലവകരമായ ജിയോയുടെ പ്രഖ്യാപനം അംബാനി ഇതേ ദിവസം തന്നെയാണ് നടത്തിയത്.

വരുന്ന 12 മാസത്തിനുളളില്‍ രാജ്യം മുഴുവന്‍ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം. ഡി.ടി.എച്ച് ടെലിവിഷന്‍ സേവനങ്ങളെ വെല്ലുന്ന തരത്തില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 7.5 കോടി വരിക്കാരെ തങ്ങള്‍ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു

100 എംബിപിഎസ് മുതല്‍ 1 ജി.ബി.പി.എസ് വരെ വേഗതയില്‍ ഈ സംവിധാനം വഴി ഇന്റര്‍നെറ്റ് ലഭിക്കും. വീഡിയോ കോണ്‍ഫറന്‍സിനായി ആയിരങ്ങള്‍ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബര്‍ വഴി ഇത് എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ട ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പില്‍ വരുത്താന്‍ റിലയന്‍സ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്‌സ് ഗെയിമിംഗ് സൗകര്യം കൂടി ഉള്ളതായിരിക്കും.

700 രൂപയില്‍ ആരംഭിച്ച് 1000 രൂപയില്‍ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബര്‍ നല്‍കുന്നത്. ഇത് വഴി വോയിസ് കോളും പൂര്‍ണമായും സൗജന്യമാണ്. ജിഗാ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്. ഈ സംവിധാനം 2020ഓടെയാണ് നടപ്പില്‍ വരുത്തുക. ജിഗാ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്.ഡി ടിവിയോ, പി.സി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കുമെന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം 4 കെ സെട്ടോപ്പ് ബോക്സും പൂര്‍ണമായും സൗജന്യമായി ലഭിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…