അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷ്ണനും അര്‍ജുനനുമാണെന്ന് :തമിഴ് സൂപ്പര്‍ താരം രജനികാന്ത്

18 second read

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൃഷ്ണനും അര്‍ജുനനുമാണെന്നും രജനി വിശേഷിപ്പിച്ചു. ‘കശ്മീര്‍ മിഷനില്‍ അമിത്ഷായെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്. ഹാറ്റ്‌സ് ഓഫ്’- ചെന്നൈയില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ താരം പറഞ്ഞു.

പ്രധാനമന്ത്രിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും പോലെയാണ്. എന്നാല്‍ ഇതില്‍ ആരാണ് കൃഷ്ണനെന്നും അര്‍ജുനനെന്നും നമുക്ക് അറിയില്ല- രജനി പറഞ്ഞു. 2021 ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പിന്തുണച്ചിരുന്നു. പ്രതിപക്ഷമായ ഡിഎംകെ, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ എന്നിവര്‍ ശക്തമായി പ്രതികരിച്ചു.
ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്നാണ് കമല്‍ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് രജനി വിഷയത്തില്‍ നിലപാടു വ്യക്തമാക്കിയത്.കഴിഞ്ഞ ആഴ്ചയാണു രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവു പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. പ്രതിപക്ഷത്തെ പല കക്ഷികളുടെയുള്‍പ്പെടെ പിന്തുണയോടെ ദിവസങ്ങള്‍ക്കകമാണ് ഇതു സംബന്ധിച്ച ബില്ലുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…