മഴയുടെ ശക്തി കുറയും, 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

16 second read

തിരുവനന്തപുരം: മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലര്‍ട്ടില്ല. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകരമാകും.

മഴ ശക്തിയായി പെയ്തതോടെ കേരളത്തില്‍ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ 1 മുതല്‍ ഞായര്‍ വരെ 1543 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റര്‍ പെയ്തു. പാലക്കാട് ജില്ലയില്‍ ശരാശരിയെക്കാള്‍ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയില്‍ ഇപ്പോഴും 24% മഴക്കുറവുണ്ട്.

പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. പുഴകളിലെ ജല നിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി. ഞായര്‍ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തില്‍ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ കഴിയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …