ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകള്‍ വയനാട് എംപി രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

16 second read

മലപ്പുറം കനത്ത മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകള്‍ വയനാട് എംപി രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ തുടര്‍ന്ന് മലപ്പുറം കവളപ്പാറ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. അപ്രതീക്ഷിതമായാണ് രാഹുല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചത്. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്. കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാവിലെ വയനാട്ടിലെത്തി പുത്തുമല ഉള്‍പ്പെടെയുള്ള ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും. കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…