കൊച്ചിവിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തുറക്കും

16 second read

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തുറക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചിയില്‍ നിന്നുളള സര്‍വീസുകള്‍ 3 മണിക്കു പുനഃരാംരഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ 8 വിമാനങ്ങളില്‍ 6 എണ്ണം തിരികെ കൊണ്ടു പോയി. 2 വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ചു ഞായറാഴ്ച സര്‍വീസ് നടത്തുമെന്നും സിയാല്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ ഏപ്രണ്‍ വൃത്തിയാക്കുന്ന പണികള്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചിരുന്നു. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നു സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. പത്തിലധികം മോട്ടറുകള്‍ ഉപയോഗിച്ച് ഇവിടെനിന്നു വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടയ്ക്കേണ്ടി വന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …