ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു:സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളം പുറത്തേക്ക്

16 second read

വയനാട് :ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. പ്രളയഭീതിയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലീറ്റര്‍ വെള്ളം പുറത്തേക്ക്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു.

രക്ഷാദൗത്യത്തിനായി പുറപ്പെട്ട സൈന്യം ചാലിയാറില്‍ വെള്ളപ്പാച്ചില്‍ കാരണം പുഴ കടക്കാനാകാതെ നില്‍ക്കുകയാണ്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന്റെ മറുഭാഗത്ത് വീണ്ടും ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അതിനിടെ കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം വീതം കണ്ടെത്തി. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

പയ്യന്നൂര്‍മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുന്നു. അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷിച്ച് മറുകരയിലെത്തിച്ചു.

പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഴയ്ക്കു കുറവുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാല്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുന്‍പു സൂചിപ്പിച്ച ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കാട്, പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ വഴിയുള്ള സര്‍വീസുകള്‍ പുനഃരാരംഭിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …