റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ നാലാം തവണയും പലിശനിരക്കുകള്‍ കുറച്ചു

Editor

കൊച്ചി: റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ നാലാം തവണയും മുഖ്യ പലിശനിരക്കുകള്‍ കുറച്ചു. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശഭാരം കുറയാനും വിപണിയില്‍ പണലഭ്യത ഉയരാനും ഗുണകരമാകുന്ന നീക്കമാണിത്
റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതി (എം.പി.സി) ഐകകണ്‌ഠേനയാണ് ഇന്നലെ പലിശകുറയ്ക്കാന്‍ തീരുമാനിച്ചത്.അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ പ്രതീക്ഷ റിസര്‍വ് ബാങ്ക് 6.9 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. നേരത്തേ 7 ശതമാനം വളരുമെന്നായിരുന്നു വിലയിരുത്തല്‍.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആദ്യ 5ജി ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും

എച്ച്.ഡി ടി.വി സൗജന്യം, സിനിമകള്‍ റിലീസ് ദിവസം വീട്ടിലെത്തും: ജിഗാ ഫൈബര്‍

Related posts
Your comment?
Leave a Reply