നാളെ സിപിഎം ഹര്‍ത്താല്‍ ഉണ്ടാകുമോ എന്ന് ചോദിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;നേതാക്കള്‍ ഭയങ്കര ബുദ്ധിമാന്മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാം..

18 second read

എങ്ങും കശ്മീരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിറയുമ്പോള്‍ നാളെ ഹര്‍ത്താലാണോ എന്ന് സഖാക്കളോട് ചോദിച്ച് ബിജെപി ജനറല്‍ സെക്രട്ടറി. സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടി ആയതുകൊണ്ട് ചോദിക്കുകയാണ് എന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎമ്മിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൈവിട്ട് പോയ വോട്ട് തിരിച്ച് പിടിക്കാന്‍ പറ്റുമോ എന്ന് നോക്കുമായിരിക്കും എന്നും നേതാക്കന്മോര്‍ ഭയങ്കര ബുദ്ധിമാന്മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം രാഷ്ട്രപതി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്.

1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. ഇത് പ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവും ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.

ഇനി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും അമിത് ഷാ രാജ്യസഭയില്‍ ഉന്നയിച്ചു. ജമ്മു & കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ജമ്മു കശ്മീര്‍ എന്ന കേന്ദ്രഭരണപ്രദേശത്തിന് ഡല്‍ഹി മാതൃകയില്‍ നിയമസഭയുണ്ടാകും. ലഡാക്കിന് അതുണ്ടാകില്ല. പ്രത്യേക ഭരണ സംവിധാനത്തിന് കീഴിലാകും ലഡാക്ക്.
അതിനിടയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സ്വതന്ത്ര ചിന്തകരും ബിജെപി അനുഭാവികളും മാത്രമല്ല, ഇടത് പ്രചാരകരില്‍ പലരും പോലും ഗ്രൂപ്പ് ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചാണ് നിലപാടെടുക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

സി. പി. എമ്മിന്റെ വക നാളെ ഹര്‍ത്താല്‍ ഉണ്ടാവുമോ?സദ്ദാമിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയ പാര്‍ട്ടി ആയതുകൊണ്ട് ചോദിച്ചു പോയതാ. പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാന്‍ പറ്റുമോ എന്ന് നോക്കുമായിരിക്കും. അപ്പോള്‍ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടും. നേതാക്കള്‍ ഭയങ്കര ബുദ്ധിമാന്മാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…