ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ‘കര്‍ക്കിടക’ സുഖചികിത്സ

Editor

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖവാസം. മെഡിക്കല്‍ കോളേജിലെറിമാന്‍ഡ് പ്രതികള്‍ക്കും തടവുകാര്‍ക്കുമുള്ള പൊലീസ് സെല്ലില്‍ നിന്നും ശ്രീറാമിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി.
പോലീസ് സെല്‍ വാര്‍ഡില്‍ നിന്നും ആദ്യം സര്‍ജറി ഐ.സി.യുവിലേക്കാണ് ശ്രീറാമിനെ ആദ്യം മാറ്റിയത്. ഇവിടെ നിന്ന് പിന്നീട് മള്‍ട്ടി സ്പെഷാലിറ്റി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കിയിട്ടില്ല. മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമാണ്.
നേരത്തെ റിമാന്‍ഡിലായിരുന്ന ശ്രീറാമിനെ ജയിലിലേക്കയയ്ക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചെങ്കിലും മണിക്കൂറുകള്‍ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ സെല്ലിലേക്ക് മാറ്റിയത്. ഇതോടെ ശ്രീറാം പൂജപ്പുര ജയിലില്‍ കഴിയുന്നത് തത്കാലത്തേക്ക് ഒഴിവായിരുന്നു.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. വിഷയത്തില്‍ ഡി.ജി.പി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നു

ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന് സസ്പെന്‍ഷന്‍

Related posts
Your comment?
Leave a Reply