8:19 pm - Saturday December 14, 2019

അടിച്ചു പൂസായി കാല്‍ നിലത്തുറയ്ക്കാത്ത നിലയില്‍ കാറില്‍ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരന്‍; ഒപ്പം ഉണ്ടായിരുന്നത് പെണ്‍ സുഹൃത്തിനെ പൊലീസ് തന്ത്രപരമായി വെറുതെ വിട്ടു:മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ

Editor

തിരുവനന്തപുരം: അമിത വേഗതയില്‍ എത്തിയ വാഹനമാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരണം അടഞ്ഞത്. വെള്ളയമ്പലത്ത് നിന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് പുറകെയുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ബഷീര്‍. അമിത വേഗതയില്‍ എത്തിയ കാറില്‍ അടിച്ചു ഫിറ്റായി ഉണ്ടായിരുന്നത് മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും. അതുകൊണ്ട് തന്നെ വിവാദം പുകയുകയാണ്. ഈ കാറില്‍ ശ്രീറാം വെങ്കിട്ടറാമിനൊപ്പം ഉണ്ടായിരുന്നത് വനിതാ സുഹൃത്തും. ഈ വനിതാ സുഹൃത്തിന്റെ വണ്ടിയാണ് അപകടമുണ്ടാക്കിയത്. ആരാണ് വാഹനം ഓടിച്ചതെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ പൊലീസ് തന്ത്രപരമായി യുവതിയെ വെറുതെ വിട്ടു. അതുകൊണ്ട് തന്നെ അവരുടെ മെഡിക്കല്‍ പരിശോധനയും നടന്നില്ല.

മിത വേഗതയില്‍ എത്തിയ വണ്ടി ബഷീറിന്റെ ബൈക്കിന് പിന്നിലിടിച്ച് മതിലിലേക്ക് ചേര്‍ത്ത് വയ്ക്കുകയായിരുന്നു. വഴി വിളക്കും അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. അതിന് ശേഷം അതി നാടകീയ രംഗങ്ങളാണ് അവിടെ ഉണ്ടായത്. കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങുന്നു. ഒന്ന് ശ്രീറാം വെങ്കിട്ടരാമന്‍. മറ്റേത് സ്ത്രീയും. ശ്രീറാം മദ്യപിച്ചിരുന്നതായും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി. അപ്പോള്‍ തന്നെ ഒപ്പമുള്ളത് ഐഎഎസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരമനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയെ യൂബറില്‍ പോകാനും അനുവദിച്ചു. ഇതാണ് വിവാദമാകുന്നത്.

തലസ്ഥാനത്തെ സൗമ്യനായ പത്രപ്രവര്‍ത്തകനാണ് ബഷീര്‍. കൊല്ലത്ത് സിറാജ് പ്രെമോഷന്‍ സമിതിയുടെ യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടം. പത്രപ്രവര്‍ത്തക യൂണിയനിലും മറ്റും സജീവമായ ബഷീര്‍ സിറാജിലെ അവകാശ പോരാട്ടത്തിനും നേതൃത്വം നല്‍കി. കൊല്ലത്തെ യോഗത്തിന് ശേഷം ട്രയിനില്‍ ഇറങ്ങി. ബൈക്കില്‍ ബേക്കറി വഴി വെള്ളയമ്പലത്തിലൂടെ മ്യൂസിയത്തിലേക്ക് പോകുകയായിരുന്നു ബഷീര്‍. ഇതിനിടെയാണ് കൊലയാളിയായി ശ്രീറാം സഞ്ചരിച്ചിരുന്ന കാറെത്തിയത്. ഇത് ഓട്ടിച്ചിരുന്നത് താനല്ലെന്നാണ് ശ്രീറാം പറയുന്നത്. തുടക്കത്തില്‍ ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയില്ല. യുവതിയും മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ മെഡിക്കല്‍ പരിശോധനയും നടന്നിട്ടില്ല.

മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. അത് ശ്രീറാം ആയിരുന്നു എങ്കില്‍ അത് അര്‍ത്ഥതലവും വേറെയാകുമായിരുന്നു. താനല്ല വണ്ടി ഓടിച്ചതെന്ന ഐപിഎസുകാരന്റെ മൊഴി അതുപോലെ വിശ്വസിക്കുകയാണ് പൊലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയിലും അതിന് ശേഷം കിംസിലും സുരക്ഷിതമായി പൊലീസ് തന്നെ എത്തിച്ചു. യുവതിയെ സ്ഥലം വീടാന്‍ അനുവദിച്ചതു കൊണ്ട് മെഡിക്കല്‍ പരിശോധനയും നടന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയപ്പോഴാണ് ശ്രീറാമിനേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഏതായാലും യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ അവര്‍ മദ്യപിച്ചിരുന്നോ എന്ന് ഇനി ഉറപ്പിക്കാനാവില്ല. അതിനാല്‍ സിസിടിവി ദൃശ്യപരിശോധനയില്‍ വാഹനം ഓടിച്ചത് യുവതിയെന്ന് വ്യക്തമായാല്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താല്‍ മതിയാകും. അതിനുള്ള കള്ളക്കളികളാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തി എസ് ഐയോട് സംസാരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പൊലീസിന് ആയില്ല. ശ്രീറാം ആകാം വണ്ടി ഓടിച്ചതെന്ന് കണ്ടു നിന്നവര്‍ പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെ എല്‍ 01 ബിഎം 360 എന്ന നമ്പറിലെ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയെ വിവാദത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ ഏഴ് മണിവരേയും വൈദ്യപരിശോധന നടത്തിയില്ല. യുവതിയായതു കൊണ്ടാണ് ഈ പരിഗണനയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സമയം കഴിഞ്ഞ് വൈദ്യപരിശോധന എടുത്താല്‍ മദ്യപിച്ചാണോ യുവതിയും കാറിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇതിന് വേണ്ടിയാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന ആരോപണം അതിശക്തമാണ്. ഇന്ന് രാവിലെ യുവതിയുടെ വൈദ്യപരിശോധന നടന്നു.

അപകടത്തില്‍ ബഷീറിന്റെ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. മതിലിനോട് ഇടിച്ച് ചേര്‍ക്കുകയാണ് ഉണ്ടായത്. ബഷീറിന്റെ മരണവും തല്‍ക്ഷണമുണ്ടായി. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാം വെങ്കിട്ടരാമന് കൈയ്ക്കും. ഈ പരിക്ക് ഗുരുതരമല്ല. ഇനി പ്രധാനം വാഹനം ഓടിച്ചത് ആരെന്ന് കണ്ടെത്തുകയാണ്. ഇതിന് വേണ്ടി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കാര്‍ തന്റേതാണെന്നും ഓടിച്ചത് താനാണെന്നും യുവതിയും മൊഴി നല്‍കിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് സിസിടിവി പരിശോധന. കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞാല്‍ ഐഎഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ്ടിയും വരും. അച്ചടക്ക നടപടിക്കും വിധേയനാകും.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ട രാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.
2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പന്തളം ചിത്ര ആശുപത്രില്‍ ചികിത്സാപ്പിഴവ് മൂലം യുവതി മരിച്ചു: അമിതഡോസ് മരുന്ന് നല്‍കിയതിനെ തുടര്‍ന്നാണ് മരണമെന്ന്

എസ്‌ഐ ഓടിയെത്തി ഊതിച്ചു: യന്ത്രം ബീപ് അടിച്ചു: ‘അടിച്ചിട്ടുണ്ടോയെന്ന്’ യുവാവിനോട് തിരക്കി: യുവാവ് തലകുലുക്കി: മദ്യപിച്ച് വാഹനമോടിച്ചു വന്ന യുവാവിനെ ഊതിച്ച് കസ്റ്റഡിയിലെടുത്ത തിരുവല്ല എസ് ഐ പുലിവാല്‍ പിടിച്ചു: വാഹനം കസ്റ്റഡിയിലെടുത്ത യിലെടുത്ത് സ്വയം ഓടിക്കുന്നതിന് പകരം യുവാവിനെ തുടര്‍ന്നും വാഹനം ഓടിക്കാന്‍ അനുവദിച്ചു..!

Related posts
Your comment?
Leave a Reply

%d bloggers like this: