രാജീവ് ഗാന്ധിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനോടയുള്ള ഏക പ്രതി നളിനിയുടെ മകളുടെ വിവാഹം: ഒരുമാസത്തിനിടെ നടക്കുമോ?

16 second read

ബ്രിട്ടനില്‍ കഴിയുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം നളിനി.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന മുരുകനാണു നളിനിയുടെ ഭര്‍ത്താവ്. പിടിക്കപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്ന നളിനി ജയിലില്‍വച്ചാണു അരിത്രയെ പ്രസവിച്ചത്. ജയില്‍ നിയമപ്രകാരം, 4 വയസ്സു പൂര്‍ത്തിയായതോടെ മുരുകന്റെ മാതാപിതാക്കള്‍ക്കു കുട്ടിയെ കൈമാറി. ശ്രീലങ്ക വഴി ലണ്ടനിലെത്തിയ അരിത്ര ഇപ്പോള്‍ അവിടെ ഡോക്ടറാണ്. മുരുകന്റെ മാതാപിതാക്കള്‍ക്കൊപ്പമാണു താമസം.

രാജീവ് ഗാന്ധിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട എല്‍ടിടിഇ സംഘത്തിലുണ്ടായിരുന്നുവരില്‍ ഇപ്പോള്‍ ജീവനോടയുള്ള ഏക പ്രതിയാണ് നളിനി.ശിവരശന്‍, ധനു,ശുഭ, എസ്.ഹരിബാബു എന്നിവര്‍ക്കൊപ്പം നളിനിയുമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ധനുവും ഹരിബാബുവും ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ശിവരശനും ശുഭയുംപിന്നീട് ജീവനൊടുക്കി. . മുരുകന്റെ ഭാര്യയായതു കൊണ്ടു മാത്രമാണു നളിനി ഗൂഢാലോചനയുടെ ഭാഗമായതെന്നു ശിക്ഷ വിധിക്കവെ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.
ഒരുമാസത്തിനിടെ വിവാഹം നടക്കുമോ?

മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നളിനി പരോള്‍ അപേക്ഷ ആദ്യം സമര്‍പ്പിക്കുന്നത് വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിനാണ്. രണ്ടുമാസത്തിലേറെ അതില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നളിനി ഹര്‍ജി ഫയല്‍ചെയ്യുന്നത്. ഇതും തീര്‍പ്പാകാന്‍ നാലുമാസമെടുത്തു. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു പരോളിനെ ശക്തമായി എതിര്‍ത്ത തമിഴ്‌നാടു സര്‍ക്കാര്‍ നിലപാട്.

ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചപ്പോഴും മകള്‍ ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിട്ടില്ല. ലണ്ടനില്‍ തന്നെ ഡോക്ടറാണ് വരനെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.

എന്തായാലും 28 വര്‍ഷം നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായിട്ടാണ് നളിനിക്കു പരോള്‍ ലഭിച്ചത്.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷകാലാവധി പൂര്‍ത്തിയായ പ്രതികളെ വെറുതെ വിടണമെന്ന ആവശ്യം തമിഴ്‌നാട്ടില്‍ ശക്തമാകുന്നതിനിടെ പരോള്‍ ലഭിച്ചതിനെ പൊസിറ്റീവായി കാണുന്നവരും ഏറെയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…