നടി പ്രിയാരാമന്‍ ബി.ജെ.പി.യില്‍ ചേരാനൊരുങ്ങുന്നു

17 second read

ചെന്നൈ: നടി പ്രിയാരാമന്‍ ബി.ജെ.പി.യില്‍ ചേരാനൊരുങ്ങുന്നു. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി.യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പ്രതികരിച്ചു.

എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടിയല്ല ബി.ജെ.പി.യില്‍ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ പ്രവര്‍ത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബി.ജെ.പി. നേതൃത്വമാണെന്നും പ്രിയാരാമന്‍ പ്രതികരിച്ചു.

മലയാളം കൂടാതെ ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിയിച്ചിട്ടുള്ള പ്രിയാരാമന്‍ തമിഴ് നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014-ല്‍ വേര്‍പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ പി.എം.കെ. വൈസ് പ്രസിഡന്റായിരുന്ന രഞ്ജിത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിവിട്ട് ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെ.യില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് പാര്‍ട്ടിവിട്ടത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …