എസ്എഫ്‌ഐയുടെ കത്തിക്കുത്ത് രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പൊതിച്ചോര്‍ രാഷ്ട്രീയത്തെക്കുറിച്ച് ‘ചുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചക്കയെക്കുറിച്ച്പറഞ്ഞ’ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയെ ‘ട്രോളി’ എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തില്‍

16 second read

തിരുവനന്തപുരം:പിണറായി വിജയനും കിം ജോംങ്ങ് ഉന്നും ചര്‍ച്ചകള്‍ക്കും സമരസപ്പെടലുകള്‍ക്കും തയ്യാറായാല്‍ പിന്നെ അവര്‍ക്ക് എന്ത് പ്രസക്തി? ചിന്ത ചിന്തിച്ചു കൂട്ടി പറഞ്ഞതിനൊന്നും ഞാന്‍ ഉത്തരവാദിയുമല്ല.
മാതൃഭൂമി ന്യൂസ് പ്രൈം ടൈമില്‍ പങ്കെടുത്ത എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാഹുല്‍ മാംങ്കൂട്ടത്തലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

എസ്എഫ്‌ഐയുടെ കത്തിക്കുത്ത് കൊലപാതക രാഷ്ട്രിയത്തെ പറ്റി ചോദിച്ച രാഹുലിന് മമ്മിയുടേയും അമ്മയുടെയും ഉമ്മയുടെയും സ്‌നേഹത്തിന്റെ പൊതിച്ചോര്‍ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു ചിന്തയുടെ മറുപടി.
ചുരുക്കത്തില്‍ ‘ചുക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചക്കയെകുറിച്ച് ‘ പറഞ്ഞതു പോലെയായിരുന്നു യുവജന കമ്മീഷന്‍ അദ്ധ്യക്ഷയുടെ മറുപടി.
ചിന്തയുടെ പൊതിച്ചോര്‍ രാഷ്ട്രീയം ‘ട്രോളന്മാര്‍’ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ സൃഷ്ടിക്കുകയാണ് .
തുടര്‍ന്നാണ് രാഹുലിന്റെ ഉഗ്രന്‍ കമന്റ് വന്നത്.

‘പിണറായി വിജയനും കിം ജോംങ്ങ് ഉന്നും ചര്‍ച്ചകള്‍ക്കും സമരസപ്പെടലുകള്‍ക്കും തയ്യാറായാല്‍ പിന്നെ അവര്‍ക്ക് എന്ത് പ്രസക്തി? ചിന്ത ചിന്തിച്ചു കൂട്ടി പറഞ്ഞതിനൊന്നും ഞാന്‍ ഉത്തരവാദിയുമല്ല.’

എന്തായാലും ചിന്തയെ ട്രോളുന്ന ട്രോളന്മാര്‍ രാഹുല്‍ മാംങ്കൂട്ടത്തലിന്റെ ഉഗ്രന്‍ പെര്‍ഫോമന്‍സിനെ പ്രോത്സാഹിപ്പിക്കാനും മറയ്ക്കുന്നില്ല. കുറച്ച് ദിവസമായി
സോഷ്യല്‍ മീഡിയയിലെ താരങ്ങളായ കൊണ്ടോട്ടി അബുവിന്റെയും, കമ്മി ഫലിതങ്ങളുടെയുമൊക്കെ ഇര ചിന്ത ജേറോമും, സ്റ്റാര്‍ പെര്‍ഫോമര്‍ രാഹുല്‍ മാംങ്കൂട്ടത്തിലുമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…