ചന്ദ്രയാന്‍ 2 വിക്ഷേപണവിജയത്തില്‍ അഭിമാനിക്കാന്‍ കേരളത്തിനും നേട്ടങ്ങളേറെ

Editor

ശ്രീഹരിക്കോട്ട :ചന്ദ്രയാന്‍ 2 വിക്ഷേപണവിജയത്തില്‍ അഭിമാനിക്കാന്‍ കേരളത്തിനും നേട്ടങ്ങളേറെ. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ നിര്‍മാണം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണു നടന്നത്. സാങ്കേതികത്തകരാര്‍ മൂലം വിക്ഷേപണം നീട്ടിവയ്‌ക്കേണ്ടിവന്നപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അതു പരിഹരിക്കാന്‍ നേതൃത്വം നല്‍കിയതും വിഎസ്എസ്സിയുടെ ശാസ്ത്രസംഘമാണ്.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് സ്റ്റേജ് ഭാഗങ്ങള്‍ നിര്‍മിച്ചത് വലിയമലയിലെ ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ്. വട്ടിയൂര്‍ക്കാവ് ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് സെന്ററിലാണ് ചന്ദ്രയാന്‍ 2ന്റെ നാവിഗേഷന്‍ ഘടകങ്ങള്‍ക്കു രൂപം നല്‍കിയത്. ഇസ്രൊയിലെ നൂറുകണക്കിനു മലയാളി ശാസ്ത്രജ്ഞരും ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. മലയാളികള്‍ അല്ലെങ്കിലും ഏറെക്കാലമായി കേരളത്തില്‍ താമസിക്കുന്ന ശാസ്ത്രജ്ഞര്‍ പല തലങ്ങളിലുമുണ്ട്. ഇസ്രൊ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ തമിഴ്‌നാട്ടുകാരനാണെങ്കിലും പതിറ്റാണ്ടുകളായി താമസിക്കുന്നത് തിരുവനന്തപുരം കരമനയിലാണ്.

എസ്.സോമനാഥ്: വിഎസ്എസ്സി ഡയറക്ടര്‍. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന്റെ സൃഷ്ടാവ്. ചേര്‍ത്തല സ്വദേശി.
ന്മ പി.കുഞ്ഞിക്കൃഷ്ണന്‍: ‘ഇസ്രൊ’യുടെ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍. ചന്ദ്രയാന്‍ 2 പേടകത്തിന്റെ രൂപകല്‍പനയ്ക്കു നേതൃത്വം നല്‍കി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി.
ന്മ എസ്.ജയപ്രകാശ്: ജിഎസ്എല്‍വി മാര്‍ക്ക് 3 എം1 മിഷന്‍ ഡയറക്ടര്‍. കൊല്ലം വേളമണ്ണൂര്‍ സ്വദേശി.
ന്മ കെ.സി.രഘുനാഥപിള്ള: വെഹിക്കിള്‍ ഡയറക്ടര്‍. പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി.
ന്മ പി.എം. ഏബ്രഹാം: അസോഷ്യേറ്റ് വെഹിക്കിള്‍ ഡയറക്ടര്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി.
ന്മ ജി.നാരായണന്‍: അസോഷ്യേറ്റ് പ്രോജക്ട് ഡയറക്ടര്‍. തിരുവനന്തപുരം സ്വദേശി.
ന്മ എ. രാജരാജന്‍: ഡയറക്ടര്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍. ചന്ദ്രയാന്‍ വിക്ഷേപണദൗത്യത്തിന്റെ നേതൃത്വം.
ന്മ ഡോ. വി. നാരായണന്‍, ഡയറക്ടര്‍, വലിയമല എല്‍പിഎസ്സി. ജിഎസ്എല്‍വി റോക്കറ്റിന്റെ ക്രയോജനിക്, ലിക്വിഡ് എന്‍ജിനുകളുടെ നിര്‍മാണ മേല്‍നോട്ടം.
ന്മ ഡി. സാം ദയാലദേവ്: ഡയറക്ടര്‍, ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ്. റോക്കറ്റിലും ചന്ദ്രയാന്‍ പേടകത്തിലുമുള്ള നാവിഗേഷന്‍ ഉപകരണങ്ങളുടെ നിര്‍മാണനേതൃത്വം.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം

കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

Related posts
Your comment?
Leave a Reply