ഒറ്റ അക്ഷരത്തില്‍ ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റുമായി യുഎഇ: സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഡൊമൈനിനാണ് ഈ സവിശേഷത

18 second read

യുഎഇ:ഒരേയൊരക്ഷരം ആര്‍ക്കും എളുപ്പം തിരയാന്‍ കഴിയും വിധം ചെറിയ ഡൊമൈന്‍ നെയിം. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഡൊമൈനിനാണ് ഈ സവിശേഷത. ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റ് എന്ന ഖ്യാതിയും ഈ വെബ്സൈറ്റിനാവും. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഒദ്യോഗിക വെബ്സൈറ്റിന് യു.എഇ (U.AE) എന്നാണ് ഡൊമൈന്‍ നെയിം.

പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ ഡൊമൈനിന് തുടക്കമിട്ടത്.
എല്ലാതരം സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വിവരാന്വേഷണങ്ങള്‍ക്കും ആശ്രയിക്കാവുന്ന വെബ്സൈറ്റാണ് യു.എഇ. യുഎഇയുടെ വിദ്യാഭ്യാസം, സാമ്പത്തികം, വാണിജ്യം, അടിസ്ഥാനസൗകര്യം, ആരോഗ്യം, ദേശീയ നയം ഉള്‍പ്പടെ സുപ്രധാനമായ പല വിവരങ്ങളും ഈ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.
വെബ്സൈറ്റില്‍ ജനങ്ങളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ഫോറം, ബ്ലോഗുകള്‍, സര്‍വേകള്‍,സ പോളുകള്‍, ചാറ്റ് ബോട്ട് തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയാ പേജുകളും വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…