ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം

Editor

ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം. 16-ാം മിനിറ്റില്‍ പേടകം ഭൂമിയില്‍ നിന്ന് 181.616 കിലോമീറ്റര്‍ അകലെയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തി. ഇതോടെ വിക്ഷേപണനിലയത്തില്‍ വിജയാരവം മുഴങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

വിക്ഷേപണം കാണാനെത്തിയിരുന്നത് 7500-ഓളം പേര്‍. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു. ജൂലൈ 15ന് അര്‍ധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയാണു 2008 ഒക്ടോബറില്‍ ചന്ദ്രയാന്‍-1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വര്‍ഷത്തിനു ശേഷം,ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. ഒന്നാം ദൗത്യത്തില്‍നിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചു, പ്രഗ്യാന്‍.ചന്ദ്രയാന്‍ 2 വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചന്ദ്രയാന്‍ 2 : 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി

ചന്ദ്രയാന്‍ 2 വിക്ഷേപണവിജയത്തില്‍ അഭിമാനിക്കാന്‍ കേരളത്തിനും നേട്ടങ്ങളേറെ

Related posts
Your comment?
Leave a Reply