ചന്ദ്രയാന്‍ 2 : 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി

17 second read

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ദൗത്യമാണിത്. ജൂലൈ 22ന് ഉച്ചക്ക് 2.43 ന് ഇന്ത്യയുടെ അഭിമാനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ചന്ദ്രയാനുമായി പറന്നു പൊങ്ങും.

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായിരുന്നു. ഇന്ന് വൈകുന്നേരം 6.43-ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് തുടങ്ങുക. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ചന്ദ്രയാന്‍ ഒന്ന് ലോകത്തിന് നല്‍കിയത്. അതുകൊണ്ട് തന്നെ രണ്ടാം ദൗത്യങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്.

സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ദൗത്യം പിഴവുകളെല്ലാം മാറ്റിയാണ് വീണ്ടും വിക്ഷേപണത്തിനൊരുങ്ങുന്നത്. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഇസ്‌റൊയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറക്കുകയായിരുന്നു.
ദക്ഷിണ ധ്രുവത്തിലെ ഹീലിയം നിക്ഷേപം അളക്കുക എന്നതാണ് ചാന്ദ്രയാന്‍ രണ്ടിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. 1000 കോടി രൂപയാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ചെലവായി കണക്ക് കൂട്ടുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…