സെവന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച കുഞ്ഞ് താരമാകുന്നു

Editor

സെന്റ് ലൂവിസ് :അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രിക സംഖ്യയോട് നൂറു ശതമാനവും നീതി പുലര്‍ത്തി ജനിച്ച ശിശുവിന്റെ കഥ വൈറലായി. മിസൗറി സംസ്ഥാനത്തെ സെന്റ് ലൂവിസില്‍ ജൂലൈ 11 വ്യാഴാഴ്ച (7/11), വൈകിട്ട് 7.11ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ചു വീണപ്പോള്‍ കുട്ടിയുടെ ഭാരം ഏഴ് പൗണ്ടും പതിനൊന്ന് ഔണ്‍സും ആയിരുന്നു.

ലേഗ്‌ഫോര്‍ഡും, റെയ്ച്ചലുമാണ് അദ്ഭുത ശിശുവിന്റെ മാതാപിതാക്കള്‍. ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചലിന് 7/11 നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ഫോള്‍സ് പറഞ്ഞു. റെയ്ച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ ദൃഷ്ടിയില്‍ പെട്ടിരുന്നത് 7.11 എന്ന സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നു.ഈ നമ്പറിന്റെ പ്രത്യേക സാമ്യം സെവന്‍ ഇലവന്‍ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂര്‍വ്വമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചരിത്രത്തിലാദ്യമായി ഷിക്കാഗോ മേയര്‍ പദവിയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത

ഭീഷണി ഉയര്‍ത്തിയ ഇറാന്റെ പൈലറ്റില്ലാ വിമാനം യുഎസ് വീഴ്ത്തി

Related posts
Your comment?
Leave a Reply