കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് 16 ലക്ഷം

16 second read

തിരുവനന്തപുരം: നെടുങ്കണ്ടത്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബാംഗങ്ങള്‍ക്കായി 16 ലക്ഷം രൂപയും അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയിലാണ് രാജ്കുമാര്‍ മരിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യല്‍ അന്വേഷണവും നടന്നുവരികയാണ്. രാജ്കുമാറിന്റെ ഭാര്യ വിജയകുമാരിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാണ് നല്‍കുക.

രാജ്കുമാറിന്റെ നഴ്‌സിംഗിന് പഠിക്കുന്ന മകള്‍ ജെസ്സി, ബി.കോമിന് പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്കാണ് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുക. തുക അവരവരുടെ പേരില്‍ ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പലിശ പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പലിശ ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…