ദമാം: മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു. അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ദമാമില്‍ നിന്ന് ജോലിയാവശ്യാര്‍ഥം അല്‍ ഹസയിലേക്ക് പോകും വഴി സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അപകടം.അല്‍ കോബാര്‍ ഇറാം ഗ്രൂപ്പില്‍ (സിവില്‍ ഡിവിഷന്) ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു.
ബഷീര്‍ സഞ്ചരിച്ചിരുന്ന വാഹനം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.