കാന്റര്‍ബറി ആര്‍ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി സെപ്റ്റംബര്‍ സെപ്റ്റംബര്‍ രണ്ടിന് തിരുവല്ലയിലും കോട്ടയത്തും

17 second read

പത്തനംതിട്ട: കാന്റര്‍ബറി ആര്‍ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി സെപ്റ്റംബര്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. ഓഗസ്റ്റ് 31 ന് കൊച്ചിയില്‍ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്ഐ ആസ്ഥാനം സന്ദര്‍ശിച്ച് വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ രണ്ടിന് തിരുവല്ലയില്‍ മാര്‍ത്തോമ്മാ സഭാ ആസ്ഥാനവും സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ട്. സെപ്റ്റംബര്‍ ഒന്നിന് കോട്ടയത്ത് ഞായറാഴ്ച ആരാധനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

രണ്ടിന് ബെംഗളൂരുവിലെ സെന്റ് മാര്‍ക്സ് കത്തീഡ്രല്‍ സന്ദര്‍ശിച്ച ശേഷം ആന്ധ്രപ്രദേശിലെ മേഡക് ഭദ്രാസനത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉത്തരേന്ത്യന്‍ സഭ (സിഎന്‍ഐ) സന്ദര്‍ശനവും നടത്താന്‍ പരിപാടിയുള്ളതായാണ് സൂചന. സന്ദര്‍ശനം സംബന്ധിച്ച വിശദവിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരള സന്ദര്‍ശന വേളയില്‍ കുമരകത്തു താമസിക്കാനാണു സാധ്യത. പത്‌നി കരോലിനും ഒപ്പമുണ്ടാകും. ജസ്റ്റിന്‍ വെല്‍ബി (63) 102-ാമത്തെ കാന്റര്‍ബറി ആര്‍ച് ബിഷപ്പാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസിന്റെ ഉപദേശക സമിതിയില്‍ അംഗമാകുന്ന ഏക ആത്മീയ നേതാവായ ആര്‍ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഗ്രന്ഥകര്‍ത്താവ് കൂടിയാണ്.

കാന്റര്‍ബറി ആര്‍ച് ബിഷപ്

ലോകത്തെ 165 രാജ്യങ്ങളിലായി 8.5 കോടിയിലേറെ വിശ്വാസികളുള്ള ആഗോള ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ ലണ്ടനിലെ കാന്റര്‍ബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപ്. ആറാം നൂറ്റാണ്ടു മുതല്‍ നിലവിലുള്ള പദവിയാണിത്. ഏകദേശം 105 ബിഷപുമാര്‍ ഇതുവരെ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദവിയാണിത്. ഭരണതലത്തില്‍ സഭയ്ക്ക് സ്വാധീനം ഏറെയുള്ളതിനാല്‍ രാജ്ഞിയ്ക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു രാജ്യത്തിന്റെ ആത്മീയ ആചാര്യ സ്ഥാനം വഹിക്കുന്ന കാന്റര്‍ബറി ആര്‍ച് ബിഷപിനെ തിരഞ്ഞെടുക്കുന്നത്.

1980 മുതല്‍ 1991 വരെ റോബര്‍ട് റണ്‍സിയും തുര്‍ന്ന് 2002 വരെ ജോര്‍ജ് കേറിയും 2002 മുതല്‍ 2012 വരെ റോവന്‍ വില്യംസുമായിരുന്നു അടുത്ത കാലങ്ങളില്‍ സഭയെ നയിച്ച ആര്‍ച് ബിഷപുമാര്‍. ഭാരതത്തിലെ പ്രൊട്ടസ്റ്റന്റ് സഭകളുമായുള്ള ബന്ധത്തില്‍ മിക്കവരും ഇന്ത്യയും കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…