ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

17 second read

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.ഭാര്യ ശ്രീലത. മകന്‍ യദു. മകള്‍ നീരജ

എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ച് ബോളിവുഡിലുമെത്തി.ഷാജി.എന്‍.കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏഴുതവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഷാജി.എന്‍.കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍ കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം.
കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി എഴുപത്തഞ്ചോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…