പ്രളയബാധിതര്‍ക്കായി 18.5 കോടി ചെലവില്‍ 371 വീടുകള്‍ നിര്‍മ്മാണത്തിലാണെന്ന് എം.എം. ഹസന്‍

16 second read

തിരുവനന്തപുരം: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതര്‍ക്കായി 18.5 കോടി ചെലവില്‍ 371 വീടുകള്‍ നിര്‍മ്മാണത്തിലാണെന്ന് മുന്‍ പ്രസിഡന്റും ഭവനനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ എം.എം. ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ്, കെ.പി.സി.സി പ്രസിഡന്റ് മാറ്റം, ഫണ്ട് പിരിവ് എന്നിവ കാരണം പ്രതീക്ഷിച്ച പണം ലഭിച്ചില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ വ്യാപകപിരിവ് നടത്തിയതും ബാധിച്ചു. സ്വന്തം പാര്‍ട്ടിക്കാരോടും മുഖ്യമന്ത്രിയോടും ഫണ്ടിന്റെ കണക്ക് ചോദിക്കാനാവാത്തതിനാലാണ് ഡി.വൈ.എഫ്.ഐക്കാര്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണ് കെ.പി.സി.സി വീടുവച്ചതിന്റെ കണക്ക് മുഖ്യമന്ത്രി ചോദിക്കുന്നത്.
ആയിരം വീടുകള്‍ നിര്‍മ്മിക്കാന്‍ 50 കോടി വേണമായിരുന്നു. എന്നാല്‍ കെ.പി.സി.സിയുടെ പ്രത്യേക അക്കൗണ്ടിലേക്ക് 3,53,43,903 രൂപയാണ് കിട്ടിയത്. ലഭിച്ച ഫണ്ടുപയോഗിച്ച് ആലപ്പുഴ – 4, എറണാകുളം – 6, വയനാട് – 7, ഇടുക്കി – 5, തിരുവനന്തപുരം – 1 എന്നിങ്ങനെ 23 വീടുകള്‍ നിര്‍മ്മാണത്തിലാണ്. ഗുണഭോക്താക്കള്‍ക്ക് 1.15 കോടി നല്‍കി. ബാക്കി 2.38 കോടിയില്‍ നിന്ന് വിവിധ ജില്ലകളിലായി 47 വീടുകള്‍ നിര്‍മ്മിക്കുകയാണ്. 76 വീടുകളുടെ നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കും. കര്‍ണാടക പി.സി.സി വാഗ്ദാനം ചെയ്ത ഒരു കോടി കിട്ടിയാല്‍ 20 വീടുകള്‍ കൂടി നിര്‍മ്മിക്കും. 14 ഡി.സി.സികളുടെ നേതൃത്വത്തില്‍ 110 വീടുകളും നിര്‍മ്മിക്കുന്നുണ്ട്.

വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരുടെ മണ്ഡലങ്ങളില്‍ 100ഉം കോണ്‍ഗ്രസിന്റെ സര്‍വീസ് സംഘടനകള്‍ വിവിധ ജില്ലകളിലായി 30ഉം വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ഡലത്തിലും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമായി 25ഉം, മലപ്പുറം മുന്നിയൂര്‍ മണ്ഡലത്തില്‍ കെ.എസ്.യു മുന്‍ വൈസ് പ്രസിഡന്റ് ഡോ. നയിം മുള്ളുങ്കളുടെ നേതൃത്വത്തില്‍ 10ഉം വീടുകള്‍ നിര്‍മ്മിക്കും

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …