‘നാഗ്’ ടാങ്ക് വേധ മിസൈല്‍, 3 തവണ വിജയകരമായി പരീക്ഷിച്ചു

16 second read

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘നാഗ്’ ടാങ്ക് വേധ മിസൈല്‍, മൂന്നു തവണ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്‌റാനില്‍ കഴിഞ്ഞദിവസമായിരുന്നു പകലും രാത്രിയുമായുള്ള പരീക്ഷണങ്ങള്‍.
താമസിയാതെ നാഗ് കരസേനയ്ക്കു കൈമാറും. നാമിക എന്നു ചുരുക്കപ്പേരുള്ള പ്രത്യേക കവചിത വാഹനത്തില്‍ ഘടിപ്പിച്ചാകും ഉപയോഗിക്കുക. ശത്രുടാങ്കുകളെ വര്‍ധിച്ച പ്രഹരശേഷിയോടെ ആക്രമിക്കാന്‍ നാഗിനു സാധിക്കും.

ഡിആര്‍ഡിഒ 1980ല്‍ ഇന്റഗ്രേറ്റഡ് മിസൈല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതി തുടങ്ങുമ്പോള്‍ നാഗുള്‍പ്പെടെ അഞ്ചു മിസൈലുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടത്.ഇവയില്‍ അഗ്‌നി, പൃഥ്വി, ആകാശ് എന്നിവ നേരത്തേ തന്നെ സൈന്യത്തിനു കൈമാറി. തൃശൂല്‍ മിസൈല്‍, സൈന്യം ഉപയോഗിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…