എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചു: മാതാവും പിതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

16 second read

റിയാദ്: റിയാദിനടുത്ത ഫൈസലിയയില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കറുത്ത പുക ശ്വസിച്ച് മാതാവും പിതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. സൗദി പൗരന്‍ മുഹമ്മദ് ശറഹീലിനും കുടുംബത്തിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. 32 കാരനായ ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. വെള്ളിയാഴ്ച വൈകിട്ട് ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട സ്വദേശി സിവില്‍ ഡിഫന്‍സ് അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി റെഡ് ക്രസന്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും സമയം വൈകിയിരുന്നു.

കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവരുടെ താമസം. വീട്ടുപകരണങ്ങളിലേക്കും ഫര്‍ണിച്ചറിലേക്കും തീ പടര്‍ന്നെങ്കിലും ആദ്യഘട്ടമായതിനാല്‍ കൂടുതല്‍ അനിഷ്ടങ്ങള്‍ സംഭവിച്ചില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…