മനാമ: ബഹ്റൈനിലെ മനാമയില്‍ മക്കളുടെ മുന്പില് മലയാളി യുവാവ് മുങ്ങിമരിച്ചു. പടിയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം കാരയില്‍ വീട്ടില്‍ വിശ്വംഭരന്റെ മകന് രഞ്ജിത്താണ് (42) ഉമ്മുല്‍ഹംസത്തെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്.
നീന്തുന്നതിനിടെ രഞ്ജിത് വെള്ളത്തില്‍ താഴ്ന്നുപോകുന്നത് കണ്ട കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യ എത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.വര്‍ഷമായി ബഹ്റൈനില്‍ ഇലക്ട്രോണിക്കല്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സിനി. മക്കള്‍: ശ്രീഹരി, ഹരിത.