നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

16 second read

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പിനാണ് അന്വേഷണ ചുമതല. 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണം നടക്കുമെന്നും, അതിനു പുറമേയാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡിമരണം തടയാനാവശ്യമായ ശുപാര്‍ശകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ലഭിക്കും. ഒരു തരത്തിലും കസ്റ്റഡി മരണത്തെ ന്യായീകരിക്കാന്‍ കഴിയില്ല.

കസ്റ്റഡി മരണത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യമില്ല. മരിച്ച രാജ്കുമാറിന്റെ കുടുംബവുമായി സംസാരിച്ചപ്പോള്‍ ഫലപ്രദമായ നടപടിയുണ്ടാകുമെന്നും ആശങ്കവേണ്ടെന്നും അറിയിച്ചിരുന്നു. കുടുംബവും അക്കാര്യത്തോട് യോജിച്ചു. അന്വേഷണം നല്ല രീതിയില്‍പോകുന്നു. അന്വേഷണത്തെ തടസപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. കസ്റ്റഡി മരണക്കേസില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ല. പൊലീസ് തെറ്റു ചെയ്താല്‍ സ്വാഭാവികമായും ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്തം വരും. ആഭ്യന്തരവകുപ്പ് നടപടിയെടുത്തില്ലെങ്കിലേ വകുപ്പ് കുറ്റക്കാരാകൂ. എസ്പിയെക്കുറിച്ച് പല പരാതികളും ലഭിച്ചിട്ടുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും. ക്രിമിനല്‍ക്കേസില്‍ പല പൊലീസുകാരെയും പുറത്താക്കിയിട്ടുണ്ട്. ചിലരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…