കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സ് കോവളത്തെത്തിയിരുന്നു

Editor

തിരുവനന്തപുരം: കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്സ് കോവളത്തെത്തിയിരുന്നതായി സൂചന. മൂന്ന് മാസംമുമ്പ് ചിത്രത്തിലുള്ള വിദേശ സ്ത്രീ കോവളത്ത് കടല്‍തീരത്തോട് ചേര്‍ന്നുള്ള ഹോട്ടലില്‍ എത്തിയതാണ് ഉടമയും ജീവനക്കാരും മൊഴിനല്‍കിയത്.
നാലുമണിക്കൂറോളം ഹോട്ടലിലെ റെസ്റ്റോറന്റില്‍ ചെലവഴിച്ച ഇവര്‍ മുറിയെടുക്കാതെ മടങ്ങി. ഒരാള്‍കൂടി ഒപ്പമുണ്ടായിരുന്നതായി ഉടമയും ജീവനക്കാരും പറഞ്ഞു. തുടര്‍ന്നിവര്‍ ഏങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനായിട്ടില്ല. ലിസ വെയ്സും സുഹൃത്ത് യു.കെ. സ്വദേശി മുഹമ്മദാലിയുമാണ് തിരുവനന്തപുരത്തെത്തിയത്.

കൊല്ലം അമൃതപുരിയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുള്ളത്. എന്നാല്‍ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
കോവളം മുതല്‍ പൂവാര്‍ വരെയുള്ള തീരദേശ വിനോദസഞ്ചാര മേഖലയിലും പരിശോധന നടത്തും. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധിക്കും. വര്‍ക്കല, ഗുരുവായൂര്‍, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലും പോലീസ് എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഇളങ്കോവന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിനാണ് ചുമതല.

മാര്‍ച്ച് ഏഴിനാണ് ലിസയും സുഹൃത്തും തിരുവനന്തപുരത്തെത്തിയത്. 15-ന് മുഹമ്മദാലി കൊച്ചിവഴി തിരിച്ചുപോയി. ഇന്ത്യയിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലൂടെ ലിസ തിരിച്ചുപോയോ എന്നറിയാന്‍ ഇവരുടെ യാത്രാരേഖകള്‍ നല്‍കണമെന്ന് പോലീസ് എഫ്.ആര്‍.ആര്‍.ഒയോട് ആവശ്യപ്പെട്ടു.
ജര്‍മന്‍ കോണ്‍സലേറ്റുവഴി ലിസയുടെ അമ്മ കാത്രി വെയ്സുമായി സംസാരിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. കാത്രിയാണ് ജര്‍മന്‍ പോലീസിന് പരാതി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇവരുമായി സംസാരിക്കാനാണ് ലക്ഷ്യം.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘വൈറല്‍ കടുവ’ വയനാട്ടിലേതു തന്നെയെന്ന്

ശബരിമല സന്നിധാനത്തുനിന്ന് മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ മാറ്റാന്‍ നീക്കം

Related posts
Your comment?
Leave a Reply