ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം

16 second read

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റണ്‍സ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുക്കാനേ സാധിച്ചുള്ളു. വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ സെഞ്ചുറി നേടി. 92 പന്തുകളില്‍നിന്നാണ് പുരാന്‍ 100 തികച്ചത്. 103 പന്തില്‍ 118 റണ്‍സെടുത്തു പുറത്തായി.

ഫാബിയന്‍ അലന്‍ (32 പന്തില്‍ 51) അര്‍ധസെഞ്ചുറി നേടി. സുനില്‍ അംബ്രിസ് (ആറ് പന്തില്‍ അഞ്ച്), ഷായ് ഹോപ് (11 പന്തില്‍ അഞ്ച്), ക്രിസ് ഗെയില്‍ (48 പന്തില്‍ 35), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (38 പന്തില്‍ 29), ജെയ്‌സന്‍ ഹോള്‍ഡര്‍ (26 പന്തില്‍ 26), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (എട്ട്), ഒഷെയ്ന്‍ തോമസ് (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങളുടെ സ്‌കോറുകള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…